മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി.പ്രകാശ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു ഇന്ന് പുലർച്ചെ 2:30 ഓടെ വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ഡി.സി.സി പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. കെ.പി.സി.സി സെക്രട്ടറി, കെ.എസ്.യു , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
Comments