തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്നവസാനിക്കും. മഹാമാരി കാലത്തെ കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ചാണ് അഞ്ചുലക്ഷത്തോളം കുട്ടികൾ പരീക്ഷ പൂർത്തിയാക്കുന്നത്. അതേസമയം എസ്.എസ്.എൽ.സി ഐ.ടി.പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചതിന്റെ ആശങ്കൊഴിയാതെയാണ് കുട്ടികൾ ഇന്ന് പരീക്ഷാ കേന്ദ്രത്തിൽ നിന്നും മടങ്ങുന്നത്.
മെയ് അഞ്ചിന് നടത്താനിരുന്ന എസ്.എസ്.എൽ.സി ഐ.ടി.പ്രാക്ടിക്കൽ പരീക്ഷ കൊറോ ണയുടെ അതിരൂക്ഷ വ്യാപനം കാരണമാണ് അടിയന്തിരമായി മാറ്റിവെച്ചത്. പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ മെയ് 14 ന് ആരംഭിക്കേണ്ട മൂല്യനിർണയത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. പ്രതിദിന കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞാൽ മാത്രമേ പരീക്ഷകളെക്കുറിച്ച് പുനരാലോചിക്കുകയുള്ളൂവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
Comments