തിരുവനന്തപുരം: 15-ാം നിയമസഭയിലേക്കുള്ള ജനവിധിയറിയാൻ ആകാംഷയോടെ കേരളം കാത്തിരിക്കുമ്പോൾ ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലം. തപാൽ വോട്ടുകളിൽ പലയിടത്തും എൽഡിഎഫ് മുന്നിലാണ്.
വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, ആറൻമുള, ചെങ്ങന്നൂർ, മലമ്പുഴ, പത്തനാപുരം, ഇരവിപുരം, പാറശാല, നെയ്യാറ്റിൻകര, ധർമ്മടം, പൂഞ്ഞാർ തുടങ്ങിയ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എൽഡിഎഫിന്റെ ലീഡ് 200 കഴിഞ്ഞു. അതേസമയം നേമത്ത് ബിജപി മുന്നിട്ട് നിൽക്കുന്നു.
Comments