കോട്ടയം: പിസി ജോര്‍ജിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ തോറ്റതിനു പിന്നാലെയാണ് ഈരാറ്റുപേട്ടയില്‍ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.ആരാണ് ബോര്‍ഡ് സ്ഥാപിച്ചത് ആരെന്ന് വ്യക്തമല്ല.
സമൂഹമാദ്ധ്യമങ്ങളിൽ എസ്ഡിപിഐ പിസി ജോർജിനെതിരെ പോസ്റ്റുകളുമായി എത്തിയിരുന്നു. എസ്ഡിപിഐയുടെ എട്ടിന്റെ പണി, പൂഞ്ഞാറില്‍ പിസിജോര്‍ജ് നായര്‍ പിന്നില്‍ എന്നുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ പ്രചരിച്ചത്. ഇതിനു പിന്നാലെ യാണ് ആദരാഞ്ജലി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ പിസി ജോര്‍ജ് എല്ലാ പഞ്ചായത്തുകളിലും പിന്നിലായിരുന്നു. പിണറായി വിജയന്റെ ഭരണമികവാണ് തന്റെ പരാജയത്തിന് കാരണമെന്നാണ് പി.സി ജോർജ് പരാജയത്തെ വിലിയിരുത്തിയത്.
Comments