ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മുന്നോട്ടു ജീവിക്കാന്‍ വളരെയേറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള സ്ത്രീകള്‍ക്ക്, വിധവകള്‍ക്ക് ഒരുപാട് നിയന്ത്രണങ്ങളും പരിധികളും പലയിടത്തും കല്പിച്ചിട്ടുമുണ്ട്.
എന്നാല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയിട്ടും സ്വന്തം മക്കളെ വളര്‍ത്തി വലുതാക്കാന്‍ വേണ്ടി ജീവിതം ഹോമിച്ച നിരവധി അമ്മമാരും നമ്മുടെ സമൂഹത്തിലുണ്ട്. തന്റെ മകള്‍ക്കു വേണ്ടി സ്ത്രീത്വം പോലും ഉപേക്ഷിച്ച ഒരു അമ്മയുണ്ട് ഈജിപ്തില്‍. സിസ അബു ദാവൂ എന്ന വിധവയായ അമ്മ. എഴുപത് വയസായി സിസക്ക് കഴിഞ്ഞാല്‍ നാല്‍പ്പത്തി മൂന്നു വര്‍ഷക്കാലത്തോളം അവര്‍ ഒരു പുരുഷനായി ജീവിച്ചു , ഇനി മുന്നോട്ടും അങ്ങനെ ജീവിച്ച് തീര്‍ക്കാനാണ് അവര്‍ക്കിഷ്ടം. സ്ത്രീ ഒരു പുരുഷനായി ഇത്രയും കാലം ജീവിച്ചു എന്ന് കേള്‍ക്കുമ്പോള്‍ വളരെ കൗതുകവും അത്ഭുതവും എല്ലാം നമുക്ക് തോന്നിയേക്കാം.
എന്നല്‍ മക്കളെയും പേരക്കുട്ടികളെയും വളര്‍ത്താന്‍ ആവശ്യമായ പണം സമ്പാദിക്കാനായിരുന്നു സ്വന്തം സ്വത്വം പോലും മറച്ചു വച്ചുള്ള ഈ ജീവിതം . ഈജിപ്തിലെ ലക്സോര്‍ നഗരത്തിലെ വളരെ യാഥാസ്ഥിതിക സമൂഹത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നത് പരമ്പരാഗത ഈജിപ്ഷ്യന്‍ വിശ്വാസത്തില്‍ ജീവിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യുന്നതിനും സമ്പാദിക്കുന്നതിനും വളരെയധികം പരിധിയുണ്ടായിരുന്നു.
സിസ അബു ദാവൂ ആദ്യ കുഞ്ഞിനെ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഭര്‍ത്താവ് മരിക്കുന്നത്. 21 വയസ്സുള്ള വിധവയായ അമ്മയെന്ന നിലയില്‍ സിസയ്ക്ക് മറ്റൊരു മാര്‍ഗവും മുന്നില്‍ ഉണ്ടായിരുന്നില്ല. മറ്റൊരു വിവാഹത്തിന് തയ്യാറാകാതെ ജീവിതം പുരുഷ വേഷത്തില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനത്തെ കുടുംബം എതിര്‍ത്തിട്ടും സിസ കുലുങ്ങിയില്ല.
ഒടുവില്‍, തല മുണ്ഡനം ചെയ്ത് പുരുഷനെ പോലെ വസ്ത്രം ധരിക്കാനും തൊഴിലന്വേഷിക്കാനും സിസ തീരുമാനിച്ചു. ഇഷ്ടിക ചുമക്കുന്നതും, ഷൂ പോളിഷ് ചെയ്യുന്നതുമായ ജോലികളെല്ലാം ചെയ്തു. സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും രക്ഷനേടിയ സിസ, 2015 ലാണ് സ്ത്രീയാണെന്ന് വെളിപ്പെടുത്തുന്നത്. മകളുടെ വിവാഹശേഷം, സ്ത്രീയായി ജീവിക്കാം എന്ന് കരുതിയെങ്കിലും പെട്ടെന്നാണ് മരുമകന് അസുഖബാധിതനായത്. അതോടെ വീണ്ടും കുടുംബത്തിന്റെ ചുമതല ഒരു പുരുഷനായി അവര്‍ ഏറ്റെടുത്തു. പക്ഷെ, ഒരാളോട് പോലും താന്‍ പുരുഷനാണ് എന്ന് സിസ പറഞ്ഞിട്ടില്ല. അവരുടെ വേഷവിധാനത്തിലൂടെ ആളുകള്‍ അങ്ങനെ കരുതുകയായിരുന്നു. ഏറ്റവും മികച്ച അര്‍പ്പണബോധമുള്ള അമ്മ’. സിസയുടെ ആത്മത്യാഗത്തിന് ലക്സറിന്റെ പ്രാദേശിക സര്‍ക്കാര്‍ ഒരു അവാര്‍ഡും നല്‍കിയിരുന്നു.
Comments