ഇടുക്കി: ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ എം ആഗസ്തി തല മൊട്ടയടച്ചു. തെരഞ്ഞെടുപ്പിൽ മന്ത്രി എംഎം മണി വിജയിച്ചതിനെ തുടർന്നാണിത്. രാവിലെ വേളാങ്കണ്ണിയിലെത്തിയാണ് തലമുണ്ഡനം നടത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ 20,000 വോട്ടിന് തോറ്റാൽ താൻ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് അഗസ്തി മൊട്ടയടിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഉടുമ്പൻചോലയിൽ അഗസ്തിയ്ക്കെതിരെ എംഎം മണി 38305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആയിരത്തോളം വോട്ടുകൾക്ക് മാത്രം ജയിച്ച സ്ഥാനത്താണ് ഇക്കുറി മുപ്പതിനായിരത്തിലധികം വോട്ടുകൾക്ക് എംഎം മണി ജയിച്ചത്.
വാക്കുകൾ പാലിക്കാനുള്ളതാണ്.
Posted by EM Augusthy on Tuesday, May 4, 2021
Comments