കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തം. കോൺഗ്രസ് അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് പാർലമെന്റംഗം ഹൈബി ഈഡൻ.
മുല്ലപ്പള്ളിയുടെ പേര് പറയാതെയാണ് ഹൈബി ഈഡന്റെ പരാമർശം. എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്ന് ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് 41 സീറ്റുകളാണ് നേടിയത്. ഇതിൽ കോൺഗ്രസിന് 22 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് രാജി ആവശ്യവും ഉയരുന്നത്.
Why do we still need a Sleeping President ????
Posted by Hibi Eden on Tuesday, May 4, 2021
Comments