കൊറോണ പ്രതിരോധ വാക്സിൻ രണ്ടുഡോസും സ്വീകരിച്ച സ്വദേശികൾക്കും അബുദാബി താമസവിസയുള്ള പ്രവാസികൾക്കുമുള്ള യാത്രാനടപടികളിൽ അബുദാബി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മാറ്റംവരുത്തിയത്. ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരും വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരുമായ യാത്രക്കാർക്ക് ഇനി ക്വാറന്റീൻ ആവശ്യമില്ല.കൊറോണ സുരക്ഷിത രാജ്യങ്ങളാണ് ഗ്രീൻപട്ടികയിലുള്ളത്. നിലവിൽ ഇന്ത്യ പട്ടികയിലില്ല. എന്നാൽ, ഇവർ അബുദാബിയിൽ എത്തുന്ന ദിവസവും ആറാംദിവസവും ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് മാത്രമാണ് നിബന്ധന ബാധകം. പുതിയ നടപടിക്രമങ്ങൾ പ്രാബല്യത്തിൽ വന്നു.ഇന്ത്യ ഉൾപ്പെടെ റെഡ് വിഭാഗം രാജ്യങ്ങളിൽനിന്ന് യുഎഇയിലെത്തുന്ന വാക്സീൻ എടുത്തവർ അഞ്ചുദിവസം ക്വാറന്റീനിൽ പോണം. നിലവിൽ 10 ദിവസമായിരുന്നു ക്വാറന്റീൻ.ഇവർ രാജ്യത്തെത്തി നാലാം ദിവസം പിസിആർ ടെസ്റ്റ് എടുക്കണം.വാക്സീൻ എടുക്കാത്ത റെഡ് രാജ്യക്കാർക്ക് യുഎഇയിലെത്തിയാൽ 10 ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുണ്ട്. 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കുകയും വേണം. ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് വാക്സീൻ എടുക്കാതെ അബുദാബിയിലെത്തുന്നവർക്ക് 6, 12 ദിവസങ്ങളിൽ പിസിആർ നിർബന്ധമാണ്.എന്നാൽ ഇവർക്ക് ക്വാറന്റീനില്ല
Comments