ജയ്പുർ ; കൊറോണ ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിലേക്ക് എടുത്ത് ചാടി മകൾ . രാജസ്ഥാനിലെ ബാർമെർ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ദാമോദർ ഷർദ എന്ന 73കാരൻ കൊറോണ ബാധിച്ച് മരിച്ചത്.
ദാമോദറിന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മകൾ ചന്ദ്ര ഷർദ ചിതയിലേക്ക് എടുത്തുചാടിയത്.
ദാമോദറിന്റെ മൂന്നു പെൺമക്കളിൽ ഇളയവളാണ് ചന്ദ്ര. അവിടെ കൂടിയിരുന്ന ആളുകള്‍ ഉടന്‍ ചന്ദ്രയെ ചിതയില്‍ നിന്ന് മാറ്റിയെങ്കിലും 70 ശതമാനം പൊള്ളലേറ്റിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രയെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് ജോധ് പൂരിലേക്കും മാറ്റി. ഞായറാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ദാമോദറിനെ ബാർമെറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗം മൂർച്ഛിച്ച് മരിക്കുകയയാരുന്നു .
Comments