തിരുവനന്തപുരം : മുൻ മന്ത്രി കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരം. ശ്വാസതടസ്സത്തെ തുടർന്ന് ഗൗരിയമ്മയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മ ചികിത്സയിൽ കഴിയുന്നത്.
പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 22 നാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
Comments