റിയാദ് : സൗദി അറേബ്യയിലെ വാണിജ്യ കേന്ദ്രങ്ങൾക്കും മാളുകൾക്കുമുള്ള കൊറോണ വൈറസ് പ്രിവന്റീവ് പ്രോട്ടോക്കോളുകൾ ഭേദഗതി നിലവിൽ വന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ബാഹ്യ കവാടങ്ങളിലും പ്രവേശന കവാടങ്ങളിലും ഉണ്ടാകുന്ന തിരക്ക് തടയാൻ ആവശ്യമായത്ര സുരക്ഷാ ഗാർഡുകളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശാരീരിക അകലം ഉറപ്പുവരുത്തുന്നതിനും ഒത്തുചേരൽ ഒഴിവാക്കുന്നതിനും മുൻകരുതൽ നടപടികൾ ലംഘിക്കുന്ന ആരുടെയും പ്രവേശനം തടയുന്നതിനുമായി ഗേറ്റുകളിൽ സിഗ്സാഗ് പാതകൾ ക്രമീകരിക്കും.
പ്രീപെയ്ഡ് മൂവി ടിക്കറ്റ് ഹോൾഡർമാരെ പ്രത്യേക പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് പ്രത്യേക ഹാളുകളിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുവദിക്കും. ഓരോ പ്രവേശന കവാടത്തിലും സൈൻബോർഡുകൾ സ്ഥാപിക്കുന്നതാണ് മറ്റൊരു ഭേദഗതി. ഓരൊ സ്ഥലങ്ങളിലും
തവക്കൽന ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് പുറമെ, എൻട്രി, എക്സിറ്റ് ഗേറ്റുകളിൽ ആപ്ലിക്കേഷന്റെ ബാർകോഡ് സ്റ്റിക്കർ കാണിക്കണം. ശാരീരിക അകലം അടയാളപെടുത്തുന്ന സ്റ്റിക്കറുകൾ പ്രവേശന കവാടങ്ങളിലും പുറത്തും സ്ഥാപിക്കും.
Comments