കൊല്ലം: സേവാഭാരതിയ്ക്ക് എതിരെ പരാതിയുമായി കൊല്ലം പൂതക്കുളം പഞ്ചായത്ത് സെക്രട്ടറി. സേവാഭാരതിയുടെ പൂതക്കുളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക്കുകൾക്ക് എതിരെയാണ് പഞ്ചായത്ത് സെക്രട്ടറി പരവൂർ പോലീസിൽ പരാതി നൽകിയത്.
കൊറോണയുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിൽ സർക്കാർ സംവിധാനം ഉണരും മുൻപേ ജനങ്ങൾക്ക് വേണ്ടി മുന്നിട്ട് ഇറങ്ങിയത് സേവാഭാരതിയാണ്. ആദ്യം പൂതക്കുളം പഞ്ചായത്തിന് വേണ്ടി ഹെല്പ് ഡെസ്ക് രൂപീകരിക്കുകയും തുടർന്ന് വാർഡുകൾ തോറും കൊറോണ പ്രതിരോധ ഹെല്പ് ഡെസ്ക് രൂപീകരിച്ചു കൊണ്ട് കൊറോണ ബാധിച്ച് മരിച്ചവരുടെ സംസ്കാരം നടത്തുകയും, ആശുപത്രികളിൽ എത്തിക്കുകയും,കൊറോണ രോഗികളെ പാർപ്പിക്കുന്ന കേന്ദ്രങ്ങൾ വൃത്തിയാക്കിയതും രോഗികൾക്ക് സഹായമായി ഭഷ്യധാന്യ കിറ്റുകൾ എത്തിച്ചതും സേവാഭാരതിയാണ്. ഇതിൽ പ്രകോപിതനായാണ് പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയതെന്നാണ് ആക്ഷേപം.
മാതൃകപരമായ നിരവധി സേവന പ്രവർത്തനങ്ങൾ സാധാരണ ജനങ്ങൾക്ക് വേണ്ടി നടത്തി വരവേയാണ് സെക്രട്ടറി ഹെല്പ് ഡെസ്കുകൾ നിർത്തണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പോലീസിൽ പരാതി നൽകിയത്.
Comments