തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകൾ. കടിച്ചു തൂങ്ങിയാൽ അടിച്ചിറക്കേണ്ടി വരുമെന്നും പാർട്ടിയെ വെന്റിലേറ്ററിലാക്കി ഇനി ശവദാഹം കൂടി നടത്തിയേ മാറുകയുള്ളുവെന്നുമാണ് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
കെപിസിസിയിലെ സുഖ ജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്ററുകളുണ്ട്. അച്ചി ഭരണം അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. സേവ് കോൺഗ്രസ് എന്ന പേരിൽ എംഎൽഎ ഹോസ്റ്റലിന് മുന്നിലാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായിരിക്കുകയാണ്. അതിനിടെ തോൽവിയുടെ ഉത്തരവാദിയായി എല്ലാവരും തന്നെ മുദ്രകുത്തുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു. തോൽവിയ്ക്ക് കാരണം താനല്ലെന്നും എല്ലാവർക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി ഇന്ന് പറഞ്ഞിരുന്നു.
Comments