ന്യൂഡൽഹി : ആർഎസ്എസിനെതിരെ മോശമായി പോസ്റ്റ് പങ്കുവെച്ച മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ പരാതി നൽകി ആർഎസ്എസ്. ഹരിയാനയിലാണ് സംഭവം. സേവ ഇന്റർനാഷണലിനേയും ആർഎസ്എസിനേയും മോശമായി ചിത്രീകരിച്ചുകൊണ്ടാണ് മാദ്ധ്യമപ്രവർത്തകയായ നേഹ ദീക്ഷിത് പോസ്റ്റ് പങ്കുവെച്ചത്. ഇതിനെതിരെ സ്വയംസേവക് വിജയ് കുമാറാണ് തോഷാം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സേവ ഇന്റർനാഷണലിന് കൊറോണ പ്രതിരോധത്തിനായുള്ള ധനസഹായം നൽകരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റാണ് നേഹ പങ്കുവെച്ചത്. സേവ ഇന്റർനാഷണൽ ആർഎസ്എസിന്റെ ഒരു വിഭാഗമാണ്. കൊറോണ കാലത്ത് രാജ്യത്തെ ആളുകളെ കഷ്ടപ്പെടുത്താൻ ബിജെപി സർക്കാരിന് പിന്തുണ നൽകുന്നതോടൊപ്പം ഗോത്രവർഗ്ഗക്കാരായ കുട്ടികളെയും ആർഎസ്എസ് സംഘടന തട്ടിക്കൊണ്ട് പോകുന്നുണ്ടെന്ന് നേഹ ആരോപിച്ചു. ഇവരെ തെറ്റായ വിശ്വാസം പഠിപ്പിക്കുന്നുണ്ടെന്നാണ് നേഹ പറഞ്ഞത്.
എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഏകപക്ഷീയവും ആണെന്ന് പരാതിക്കാരൻ പറഞ്ഞു. ഇത് സംഘടനയെ അപമാനിക്കാൻ വേണ്ടിയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments