ഇടുക്കി : സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ താൽക്കാലികമായി അടച്ചിട്ടതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മദ്യക്കടത്ത് സജീവമാകുന്നു. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലെത്തിക്കാൻ ശ്രമിച്ച 9.5 ലിറ്റർ മദ്യം ദേവികുളം എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭത്തിൽ പെരിയവരൈ സ്വദേശിയെയും എക്സൈസ് പിടികൂടി.
മുപ്പതോളം കുപ്പികളിലാക്കി മദ്യം രഹസ്യമായി ജീപ്പിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘം പിടികൂടിയത്. അതിർത്തിയിലൂടെ മദ്യം കടത്തുന്നുണ്ട് എന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. ഇത്തരത്തിൽ മദ്യം കടത്താനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ചിന്നാർ ചെക്ക് പോസ്റ്റിലുൾപ്പെടെ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments