ദുബായ് എക്സ്പോ 2020ൽ സന്ദർശകർക്ക് ആശങ്കകളില്ലാതെ പങ്കെടുക്കാമെന്ന് എക്സ്പോ ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുമായ റീം അൽ ഹാഷിമി അറിയിച്ചു. എക്സ്പോ ഒക്ടോബർ ഒന്നിന് തന്നെ തുടങ്ങുമെന്നും റദ്ദാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പോ ഒരുക്കങ്ങളുടെ വിലയിരുത്തലിനായി ചേർന്ന ലോകരാജ്യങ്ങളുടെ സമ്മേളനത്തിന്റെ സമാപന ദിവസം സംസാരിക്കുകയായിരുന്നു റീം അൽ ഹാഷിമി. യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രിയും എക്സ്പോ 2020 കമ്മിഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും എക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.ദുബായ് എക്സിബിഷൻ സെന്ററിൽ നടന്ന എക്സ്പോ 2020 ഇന്റർനാഷണൽ പാർട്ടിസിപന്റ്സ് മീറ്റിങ്ങിലായിരുന്നു കൂടിക്കാഴ്ച. ലോകമേളയുടെ അന്തിമ തയ്യാറെടുപ്പുകൾ ചർച്ചയായി. 173 രാജ്യങ്ങളിൽനിന്നുള്ള 370 ലേറെ പ്രതിനിധികൾ ചർച്ചയുടെ ഭാഗമായി. എക്സ്പോ വർക്ക്ഫോഴ്സ്, പങ്കെടുക്കുന്നവർ, സന്ദർശകർ എന്നിവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ കൊറോണ മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നത്. 2021 ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ 2020 നടക്കുന്നത്.എക്സ്പോയിലെ മുഴുവൻ ജീവനക്കാർക്കും നിർബന്ധിത വാക്സിനേഷൻ ഉണ്ടാവും. സന്ദർശകർക്ക് കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കും. ഇത് കൂടുതൽ സുരക്ഷക്ക് ഉറപ്പാക്കും
Comments