അബുദാബിയിൽ ഫൈസർ വാക്സീൻ ലഭിക്കുന്ന രണ്ടു കേന്ദ്രങ്ങൾകൂടി ആരംഭിച്ചു. സായിദ് പോർട്ടിലെ വാക്സിനേഷൻ സെന്റർ, അൽഐൻ കൺവൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് ഫൈസർ ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ ഈ വാക്സീൻ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ എണ്ണം പത്തായി.നേരത്തേ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയ്ക്കുകീഴിൽ അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായി 8 കേന്ദ്രങ്ങളിൽ വാക്സീൻ ലഭ്യമാക്കിയിരുന്നു. 80050 നമ്പറിൽ വിളിച്ച് റജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യ വാക്സീൻ ലഭിക്കുക.ഇതിനു പുറമേ അൽഐനിലെ അൽസരൂജ് ഏരിയയിൽ പുതിയ ഡ്രൈവ് ത്രൂ കേന്ദ്രവും തുറന്നിട്ടുണ്ട്. 6 ട്രാക്കുള്ള
Comments