ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ ആശ്വാസം. 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിൽ താഴെ പേർക്കാണ് പ്രതിദിന രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളിൽ 3,43,144 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 2,40,46,809 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 2,00,79,599 പേർ രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,44,776 പേർ രോഗമുക്തി നേടിയതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,04,893 ആയി.
കൊറോണയെ തുടർന്നുള്ള 4,000 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 2,62,317 ആയി ഉയർന്നു. വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 17,92,98,584 പേർക്കാണ് വാക്സിൻ നൽകിയത്.
കൊറോണ വ്യാപനം വളരെ രൂക്ഷമായിരുന്ന ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. ലോക് ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം 14.24 ശതമാനമാണ് ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ആഴ്ച ഇത് 23.24 ആയിരുന്നു.
Comments