എറണാകുളം : കൊറോണ മഹാമാരിക്കാലത്ത് കേരളത്തിന് കൈത്താങ്ങായി നിന്ന് സേവാഭാരതി. ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഓക്സിജൻ കോൺസൺട്രേറ്ററുകൾ എത്തിച്ചു. സേവാ ഇന്റർനാഷണൽ അയച്ച കോൺസൺട്രേറ്ററുകളാണ് എറണാകുളത്ത് എത്തിയത്.
50 ഓക്സിജൻ കോൺസൺട്രേറ്ററുകളാണ് സേവാഭാരതി കേരളത്തിനായി നൽകിയത്. ഓരോന്നിനും 60,000 രൂപയാണ് വില. 30 ലക്ഷം രൂപയുടെ കോൺസൺട്രേറ്ററുകളാണ് സംസ്ഥാനത്ത് എത്തിയത്. ഇവ സംസ്ഥാനത്തെ ആശുപത്രികൾക്കും, കൊറോണ ചികിത്സാ കേന്ദ്രങ്ങൾക്കും കൈമാറും.
സേവാഭാരതി കേരളത്തിന് വേണ്ടി സി ബി രാമചന്ദ്രൻ, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി , അഡ്വ. ശ്രീനാഥ്, ജില്ലാ പ്രചാർ പ്രമുഖ് എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.
സംസ്ഥാനത്ത് സേവഭാരതിയുടെ നേതൃത്വത്തിൽ ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. കൊറോണ ബാധിച്ചവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതും, പൊതു ഇടങ്ങൾ അണുനശീകരിക്കുന്നുമുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ സേവാഭാരതി നടത്തിവരുന്നുണ്ട്. അടുത്തിടെ പാലക്കാട് പോലീസ് ഉദ്യോഗസ്ഥരെ സേവഭാരതി പ്രവർത്തകർ സഹായിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
Comments