തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും.
ഓൺലൈൻ വഴി മറ്റൊരു അധ്യയന വർഷത്തിനു കൂടി ഇന്ന് തുടക്കം കുറിക്കുകയാണ്. ചാനൽ കണ്ടു കൊണ്ടുള്ള പഠനത്തിനൊപ്പം ഇത്തവണ സ്കൂൾ തലത്തിൽ സംവാദ രൂപത്തിലുള്ള ഓൺലൈൻ ക്ലാസുകളുമുണ്ടാകുമെന്നതാണ്പ്രത്യേകത. എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ സംസ്ഥാന തലഉദ്ഘാടനം നിർവഹിക്കും.
മമ്മൂട്ടി, മോഹൻലാൽ, മജ്ഞു വാര്യർ , സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള സിനിമാതാരങ്ങൾ ഓൺലൈനായിആശംസകൾ അർപ്പിക്കും. ആദ്യ ദിനം അംഗനവാടി കുട്ടികൾക്ക് മാത്രമാണ് ക്ലാസ്. നാലാം തീയതി വരെ ഒന്നാംക്ലാസ്മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർകൾക്കായുള്ള ട്രയൽ ക്ലാസുകളും നടത്തും.
Comments