തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും. പൊതു ഇടങ്ങളിലെ പ്രഭാത-സായാഹ്ന നടത്തത്തിന് അനുമതി നല്കി. രാവിലെ 5 മുതല്‍ 7 വരെയും വൈകിട്ട് 7 മുതല്‍ 9 വരെയും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കാം. കുട്ടികളുടെ പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ അനുമതി നല്കിയ വിഭാഗത്തിലുള്ളവ മാത്രമേ തുറക്കാവൂ. വ്യവസായ, ഉല്പാദന സ്ഥാപനങ്ങള്‍ക്കു നല്കിയ അനുമതി സേവന മേഖലയ്ക്കു ബാധകമല്ല. ഹയര്‍സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും ഇന്ന് സംസ്ഥാനത്ത് തുടങ്ങും. 14 ജില്ലകളിലെ 79 ക്യാമ്പുകളിലായി 26000 അധ്യാപകര്‍ പങ്കെടുക്കും.
തൃശൂരിലെ ശക്തന് മാര്‍ക്കറ്റ് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം തുടങ്ങി. പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട് മണി വരെ മൊത്തവ്യാപാര കടകള്‍ക്കും, എട്ട് മുതല്‍ 12 വരെ ചില്ലറ വ്യപാര കടകള്‍ക്കും അനുമതിയുണ്ട്. ഒരു കടയില്‍ പരമാവധി 3 തൊഴിലാളികള്‍ക്ക് മാത്രമേ ജോലി ചെയ്യാനാകൂ. ആളുകളെ മാര്‍ക്കറ്റുകളിലേക്ക് ഒരു വഴിയിലൂടെ മാത്രമാകും പ്രവേശിപ്പിക്കുക. വിവാഹ ആവശ്യത്തിനുള്ള വസ്ത്രശാല, ജ്വല്ലറി, ചെരിപ്പുകട എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. തുറക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും അകലം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments