ബർലിൻ:കൊറോണ വാക്സിൻ നിർമ്മാണത്തിൽ പുതിയ വാക്സിനുമായി ജർമ്മനി. ക്യൂയർ വാക് എന്ന പേരിട്ടിരിക്കുന്ന വാക്സിൻ ഇന്ന് ലോകത്ത് ലഭ്യമായ വാക്സിനുകളേക്കാൾ വിലക്കുറവുള്ള ഒന്നാണെന്ന് ജർമ്മനി അവകാശപ്പെടുന്നു.യൂറോപ്യൻ യൂണിയന്റെ അനുമതി ലഭിച്ചതോടെ ഇനി വാക്സിൻ ലോക വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജർമ്മനി.
നാസ്ദാക് ബയോടെക് കമ്പനിയാണ് ജർമ്മനിയുടെ വാക്സിൻ നിർമ്മിച്ചിരിക്കുന്നത്.2000ൽ സ്ഥാപിച്ച കമ്പനിയുടെ ഏറ്റവും ശ്രദ്ധേയവും ഫലപ്രദവുമായ ദൗത്യമാണ് വിജയിച്ചതെന്നും ജർമ്മനി അറിയിച്ചു. പങ്കാളികളെ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വാക്സിൻ നിർമ്മിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ജർമ്മൻ കമ്പനി അറിയിച്ചു. 30 കോടി വാക്സിൻ 2021ലും മുന്നൂറുകോടി വാക്സിൻ 2022ലും പുറത്തിറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
Comments