കോഴിക്കോട് : താമരശ്ശേരിയിൽ വീണ്ടും ലഹരിവേട്ട. നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശ്ശേരി കുടുക്കിൽ ഉമ്മരംകയ്യേലിക്കുന്ന് സ്വദേശി കെ കെ നാസറാണ് പോലീസിന്റെ പിടിയിലായത്. 1045 പാക്കറ്റ് ഹാൻസ്, 365 പാക്കറ്റ് കൂൾ എന്നിവ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.
താമരശ്ശേരി കുടുക്കിൽ ഉമ്മരം അങ്ങാടിയിലായിരുന്നു പ്രതിയുടെ അനധികൃത വിൽപ്പന. ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത വിതരണക്കാരനാണെന്ന് പോലീസ് പറയുന്നു. താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ശ്രീജേഷ്, സിപിഒമാരായ ബീവീഷ്, ജിലു സെബാസ്റ്റ്യൻ, അബ്ദുൽ റഹൂഫ്, അനന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments