അബുദാബി എമിറേറ്റിൽ വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനയ്ക്ക് 72 മണിക്കൂറിനുള്ളിലുള്ള കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.പുതിയ താമസവിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കുന്നതിനോ മെഡിക്കൽ പരിശോധനയ്ക്ക് മുൻപായി ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നൽകണമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയാണ് അറിയിച്ചത്.മെഡിക്കൽ പരിശോധനക്ക് എത്തുമ്പോൾ അൽ ഹൊസന്‍ ആപ്പിലൂടെ ഫലം കാണിക്കണം. നിലവിൽ അബുദാബിയിലെ സർക്കാർ ഓഫീസുകള്‍ സന്ദർശിക്കാനും പരിപാടികളിൽ പങ്കെടുക്കാനും മറ്റു പൊതുസ്ഥലങ്ങളിൽ ചെല്ലാനും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടാതെ, പ്രതിരോധ കുത്തിവയ്പ് നടത്താത്ത ഫെഡറൽ ഗവ.ജീവനക്കാർ ആഴ്ചയിലൊരിക്കൽ കൊറോണ പരിശോധനാ നെഗറ്റീവ് ഫലം ഹാജരാക്കണം. പുതിയ നിയമപ്രകാരം അബുദാബിയിലേയ്ക്ക് യാത്ര ചെയ്യുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. കൊറോണ നെഗറ്റീവ് ഫലം ഉണ്ടെങ്കില്‍ മാത്രമേ വിദ്യാലയങ്ങളിലെത്തുന്ന രക്ഷിതാക്കൾക്കും മറ്റും സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ.
Comments