വയനാട് : കർണാടകയിൽ നിന്നും കടത്തിയ മദ്യവുമായി റിട്ട. അദ്ധ്യാപികയും യുവാവും പിടിയിൽ. ചെന്നലായി മാവുങ്കൽ വീട്ടിൽ ഇ.എം. റീത്ത (62), ചോയിമൂല ആലഞ്ചേരി ആസിഫ് പാഷ (33) എന്നിവരാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. 95 പാക്കറ്റുകളിലായി കൊണ്ടുവന്ന 8.55 ലിറ്റർ മദ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
കർണാടക-വയനാട് അതിർത്തികളായ ബാവലിയിലും കാട്ടിക്കുളത്തും എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
സംസ്ഥാനത്ത ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യവസ്തുക്കളുടെ മറവിൽ മദ്യവും മയക്കുമരുന്നും എത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ചെക്പോസ്റ്റുകളിലും കർശനമായ പരിശോധനയാണ് നടത്തുന്നത്. തമിഴ്നാടും കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് ചരക്കുകളും മറ്റും പരിശോധിച്ചാണ് കടത്തിവിടുന്നത്.
Comments