ഷാർജയിലെ പ്രമുഖ സാമൂഹ്യ , സാംസ്കാരിക കൂട്ടായ്മയായ ഏകതയുടെ വാർഷിക പൊതുയോഗം ഈ കഴിഞ്ഞ വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റഫോമിൽ നടത്തുകയുണ്ടായി.
ഏകതയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ വേണ്ടി പുതിയ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.
ഏകതയുടെ പുതിയ കമ്മറ്റിയുടെ പ്രധാന ഭാരവാഹികളായി
ശ്രീ പ്രേമം ( മുഖ്യരക്ഷാധികാരി ), യു .വി .ശശി മേനോൻ ( പ്രസിഡണ്ട് ),രമേഷ് ഉള്ളന്നൂർ (ജനറൽ സെക്രട്ടറി)
ബിനോജ് പിള്ള ( ട്രഷറർ) എന്നിവർ സ്ഥാനമേറ്റു.ഈ വർഷം കൂടുതൽ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാനും മിനിസ്ട്രി ഓഫ് ഹെൽത്ത് മായി ചേർന്നുകൊണ്ട് കൂടുതൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ നടത്തുവാനും തീരുമാനിച്ചു.
ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസ്സുകളും നടത്തും . കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏകത സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് ആണ്ഈ വർഷം കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്. കഴിഞ്ഞവർഷത്തെ പൊതു പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മുൻ ജനറൽ സെക്രട്ടറി വിനോദ് നമ്പ്യാരും വെൽഫെയർ പ്രവർത്തന റിപ്പോർട്ട് മുൻ വെൽഫെയർ കൺവീനർ കൃഷ്ണദാസും വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ചു.
എല്ലാ വർഷത്തെയും പോലെ ഈ വർഷവും കൂടുതൽ ജനോപകാര പ്രദമായ കാര്യങ്ങൾ നടത്തുവാനാണ് ഏകത ലക്ഷ്യമാക്കുന്നത് .
മുൻ പ്രസിഡന്റ് സി പി രാജീവ് കുമാർ അധ്യക്ഷത വഹിച്ചു, മുൻ ജോയിന്റ് ട്രഷറർ തുളസീധരൻ നന്ദിയും പറഞ്ഞു.
കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏകത പ്രവാസിഭാരതി ചാരിറ്റബിൾ & വെൽഫെയർ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും കൂടുതൽ വിപുലീകരിക്കും .
Comments