യുഎഇയിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,179 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 2,151 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.രോഗബാധിതരായ ആറു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ അകെ രോഗബാധിതരുടെ എണ്ണം 5,89,423 ആണ്.ഇതിൽ 5,68,828 രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 18,885 പേരാണ്. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു.യുഎഇയിലെ കൊറോണ പരിശോധന ആകെ 52.1 ദശലക്ഷമായി. രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ് ശക്തമായി നടന്നുവരുന്നതായും അറിയിച്ചു.
Comments