വിശന്നു വലഞ്ഞ് അൽപ്പം മുന്തിരിങ്ങ കഴിക്കാമെന്ന് കരുതിയപ്പോൾ പായ്ക്കറ്റ് മുന്തിരിയിൽ എലിക്കുഞ്ഞിന്റെ ഭ്രൂണം . ഓസ്ട്രേലിയൻ സ്വദേശിനിയായ എമ്മ വൂൾവർത്ത് സ്റ്റോറിൽ നിന്നാണ് ഒരു പായ്ക്കറ്റ് മുന്തിരി വാങ്ങിയത് .
വീട്ടിലെത്തി കഴുകാനായി മുന്തിരിങ്ങ പാത്രത്തിലേക്ക് മാറ്റുന്നതിനിടയ്ക്കാണ് മുന്തിരികൾക്കിടയിൽ എലിക്കുഞ്ഞിന്റെ ഭ്രൂണം കണ്ടത് . അതോടെ എമ്മയുടെ വിശപ്പും കെട്ടു . മുന്തിരിങ്ങയ്ക്കിടയിൽ ഒളിച്ചിരിക്കുന്ന എലിക്കുഞ്ഞിന്റെ ഭ്രൂണത്തിന്റെ ചിത്രം പകർത്തി എമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു .
ചൊവ്വാഴ്ച രാത്രിയാണ് കുരുവില്ലാത്ത മുന്തിരിങ്ങ വാങ്ങിയതെന്നും , അവയ്ക്കിടയിൽ ഒരു കുഞ്ഞ് എലിയുടെ ഭ്രൂണം കണ്ടതായും എമ്മ കുറിച്ചു, കൂടുതൽ വാക്കുകൾ ആവശ്യമില്ലെന്ന് പറഞ്ഞാണ് എമ്മ ഇതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
വിവരം അറിഞ്ഞതോടെ മുന്തിരിങ്ങ പാക്കറ്റോടെ തിരികെ ഏൽപ്പിക്കാൻ വൂൾവർത്ത് അധികൃതർ പറഞ്ഞു. സംഭവിച്ചതിന് ക്ഷമ ചോദിച്ച അധികൃതർ മറ്റൊരു പായ്ക്കറ്റ് മുന്തിരിങ്ങ കൂടി നൽകാമെന്നും അല്ലെങ്കിൽ പണം മടക്കി നൽകാമെന്നും എമ്മയോട് പറഞ്ഞു .സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ ഇത്തരത്തിൽ എലികളെയും , പാമ്പിനെയും കണ്ടെത്തുന്നത് ഇതാദ്യമല്ല. നേരത്തേ ചീരപ്പാക്കറ്റിൽ പാമ്പിനെ കണ്ടെത്തിയതും വാർത്തയായിരുന്നു.
Comments