റിയാദ്: കെ.സുധാകരനെ കെപിസിസി പ്രസിഡണ്ട് ആയി നിയമിച്ചതിൽ ആഹ്ലാദം പങ്കിട്ട്
ഒഐസിസി സൗദി നാഷണൽ കമ്മിറ്റി. കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ പ്രതീക്ഷകളോടെ കാത്തിരുന്ന നിയമനമായിരുന്നു ഇതെന്നും ഒഐസിസി വ്യക്തമാക്കി.
റിയാദ് അപ്പോളാ ഡിമോറോ ഹോട്ടലിൽ നടന്ന ചടങ്ങിൽ
അഷ്റഫ് വടക്കേവിള, ഷാജി സോണ, സത്താർ കായംകുളം, സിദ്ദിഖ് കല്ലുപറമ്പിൻ, ഷാനവാസ്.എസ്.പി, ,നാസർ ലെയ്സ്, വിജയൻ നെയ്യാറ്റിൻകര, ഷാജഹാൻ കരുനാഗപ്പള്ളി, ഇക്ബാൽ കോഴിക്കോട്, ചന്ദ്രൻ പെരിന്തൽമണ്ണ, റെജി ചുനക്കര, മുജീബ് മണ്ണാർമല, ഡേവിഡ് ഡിമോറ, ബനൂജ് പുലത്തു, ഷിബിൻ സിദ്ദിഖ്, റഫീഖ് കണ്ണൂർ, അംജദ് സമദ് തുടങ്ങിയവർ പങ്കെടുത്തു.
Comments