റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ
1286 പുതിയ കൊറോണ കേസുകളും, 16 മരണങ്ങളും, 982 രോഗമുക്തിയും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 462528 ഉം, മരണങ്ങൾ 7519 ഉം രോഗമുക്തി 444792 ഉം കടന്നു. മക്ക മേഖലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 10217 രോഗികളിൽ 1553 പേർ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments