സൗദിയിൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ പ്രവാസികളെ അനുവദിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ ഷൗറ കൗൺസിൽ നിർദ്ദേശം
റിയാദ് : പ്രത്യേക നിയന്ത്രണങ്ങളോടെ പ്രവാസികൾക്ക് സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ അനുവദിക്കുതിന്നുള്ള സാധ്യതകളെ കുറിച്ച് പഠനം നടത്താൻ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയോട് ഷൗറ കൗൺസിൽ ആവശ്യപ്പെട്ടു. സുതാര്യമായി പദ്ധതി നടപ്പാക്കുന്നതിന് സൗദി റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, സൗദി സെന്റർ ഫോർ റിയൽ എസ്റ്റേറ്റ് ആര്ബിട്രേഷൻ, സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതിനും നിർദ്ദേശമുണ്ട്. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണം എന്നും റിയൽ എസ്റ്റേറ്റ് അതോറിറ്റിയോട് ഷൗറ കൗൺസിൽ ആവശ്യപ്പെട്ടു.
Comments