കവരത്തി : ലക്ഷദ്വീപിലുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ലെന്ന ബോർഡ് സ്ഥാപിച്ച് തീവ്രമുസ്ലീം സംഘടനകള്‍ . 3 എഫ് എന്ന കടയിലാണ് ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന് കാർഡ് ബോർഡിൽ എഴുതി പതിച്ചത് .
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ശക്തമായ നടപടികളെടുക്കുന്നതിന്റെ പ്രതിഷേധമെന്നോണമാണ് ബിജെപിക്കാർക്കെതിരെ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് . തീവ്ര മുസ്ലീം സംഘടനകളുടെ മൗനാനുമതിയോടെയാണ് കടയ്ക്ക് മുന്നിൽ ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട് .
മീഡിയ വണിൽ നടന്ന ചാനല്‍ ചര്‍ച്ചക്കിടെ സംവിധായിക ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു . ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് . അതിനു പിന്നാലെയാണ് ബിജെപിക്കാർക്കെതിരെ ലക്ഷദ്വീപിൽ വിലക്ക് കൽപ്പിച്ചിരിക്കുന്നത് .
Comments