അബുദാബിയിൽ കാലാവധി കഴിഞ്ഞതാണെങ്കില്‍ പോലും കൈവശമുള്ള തിരിച്ചറിയൽ രേഖ ഹാജരാക്കി വാക്സീൻ കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്ത് വാക്സീൻ സ്വീകരിക്കാം. അബുദാബി അടിയന്തര ദുരന്ത നിവാരണ കമ്മിറ്റിയാണ് ഇതിന് അനുമതി നൽകിയത് . .ഇത്തരത്തിൽ റെസിഡൻറ്സ് വിസ കാലാവധി പിന്നിട്ടവർക്കും, എൻട്രി പെർമിറ്റിന്റെയും സമയം പിന്നിട്ടവർക്കും ഏതെങ്കിലും തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ സൗജന്യമായികൊറോണ വാക്സിന് വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും..നിലവിൽ 1,36,84,429 ഡോസ് വാക്സിൻ യു.എ.ഇയിൽ നൽകിക്കഴിഞ്ഞു. വൈറസ് ബാധ തിരിച്ചറിഞ്ഞ് ഉടൻ പരിചരണമുറപ്പാക്കുകയാണ് യു.എ.ഇ. പിന്തുടരുന്ന രീതിയെന്നും ജനങ്ങൾ എല്ലാ സുരക്ഷാ വ്യവസ്ഥകളും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനിടെ റാസൽഖൈമയിൽ കൊറോണ പ്രതിരോധ നടപടികൾ ഊർജിതമാക്കിയതിന്റെ ഭാഗമായി തടവുകാർക്ക് വാക്സിനേഷൻ ആരംഭിച്ചു. എല്ലാ വിഭാഗക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു റാസൽഖൈമ പൊലീസ് മേധാവി മേജർ ജനറൽ അലി ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു..
Comments