മനാമ: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വേങ്ങേരി തണ്ണീർപന്തൽ തട്ടാരീപറമ്പിൽ സുനിൽ കുമാർ (58) ആണ് മരിച്ചത്. ഒരുമാസമായി സിത്ര കൊറോണ സെൻററിൽ ചികിത്സയിലായിരുന്നു.
15 വർഷമായി ബഹ്റിനിൽ കാർപെൻററായി ജോലി നോക്കിയിരുന്ന ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്.
ഭാര്യ: സുജാത. മകൻ: നിതാന്ത്.
Comments