ദുബായ് എക്സ്പോ പ്രദേശത്തെ ബസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടുളള പാതകൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമാക്കുന്നതിന വിപുലമായ പദ്ധതികൾക്കാണ് ആർടിഎ അംഗീകാരം നൽകിയിരിക്കുന്നത്.സൈക്ലിങ് ട്രാക്കുകളും കാൽനട യാത്രക്കാർക്കുള്ള പാതകളും നിർമിച്ച് സഞ്ചാരം അപകടരഹിതവുമാക്കുന്നതിനാണ് ആർടിഎ പദ്ധതിയിട്ടിരിക്കുന്നത്.വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാർക്ക് താമസസ്ഥലത്തുനിന്ന് ബസ് സ്റ്റേഷനുകളിൽ എത്തുന്നതിന് എളുപ്പമുള്ള വഴി രൂപപ്പെടുത്തുകയാണ് പദ്ധതിയിലൂടെ സാധ്യമാക്കുന്നതെന്നും ആർടിഎ അറിയിച്ചു. .അൽ ബറാഹാ, അൽ ഗുബൈബ, അൽ ജാഫ്ലിയ, ബിസിനസ് ബേ-2, ദുബായ് സിലിക്കൺ ഒയാസിസ്, ഇന്റർനാഷനൽ സറ്റി, പാം ജുമൈറ, ഇത്തിസലാത്ത്, യൂണിയൻ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലാവും ആർടിഎ സംയോജിത യാത്രാ സൗകര്യവികസന പദ്ധതി നടപ്പാക്കുന്നത്. ഇവിടങ്ങളിൽ 45 കിലോമീറ്റർ സൈക്കിളിങ് ട്രാക്കുകളും നിർമിക്കും.അംഗപരിമിതരായവർക്ക് പ്രയാസരഹിതമായി സഞ്ചരിക്കാനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്
Comments