മനാമ : ബഹ്റൈനിൽ നിരവധി ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന വാർത്തകൾ ആണ് നമ്മൾ പ്രവാസികൾ ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. വൻകിട വ്യവസായികൾ മുതൽ സാധാ പ്രവാസികൾ വരെ ഇത്തരം തട്ടിപ്പുകളിൽ വീഴാറുണ്ട് . എന്നാൽ നാണക്കേട് കൊണ്ട് പുറത്തു പറയാത്തവരാണ് ബഹുഭൂരിപക്ഷവും . ബഹ്റൈനിലെ താമസക്കാരുടെ തിരിച്ചറിയൽ രേഖയായ സി പി ആർ കാഹരണപെട്ടു എന്ന സന്ദേശം മൊബൈലിൽ അയച്ചുകൊണ്ടുള്ള തട്ടിപ്പാണ് ഇതിൽ പുതിയത് .
ബഹ്റൈനിലെ പ്രമുഖ മണി ട്രാൻസ്സാക്ഷൻ ആപ്പായ ”ബെനഫിറ് പേ ” യുടെ പേരിൽ ആണ് പുതിയ തട്ടിപ്പിന് കളമൊരുക്കുന്നത് . ”നിങ്ങളുടെ നിലവിലെ സി പി ആർ ബെനഫിറ് പേയുടെ അക്കൗണ്ടിൽ നിന്നും കാലഹരണപെട്ടുവെന്നും പുതുക്കാനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെട്ടുള്ള സന്ദേശമാണ് പ്രചരിക്കുന്നത് . പലപ്പോഴും സംഗതിയുടെ ഗൗരവം മനസിലാക്കാതെ തട്ടിപ്പുകാർ നൽകിയിട്ടുള്ള ലിങ്കിൽ പോയി സി പി ആർ വിവരങ്ങളും ബാങ്ക് വിവരങ്ങളും നൽകുന്നതോടു കൂടി നമ്മുടെ ബാങ്കിലെ പണം ഇവരുടെ വിദേശ അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ടാകും.
മലയാളിയായ പ്രവാസിക്ക് കഴിഞ്ഞ ദിവസം നഷ്ടപെട്ടത് 2200 ബഹ്റൈൻ ദിനാർ ആണ് . ഇതുപോലെ നൂറുകണക്കിന് ആളുകളുടെ പണം ഇത്തരം രീതിയിൽ നഷ്ട്ടപെടുന്നുണ്ട് . ഇത്തരം തട്ടിപ്പുകൾക്ക് എതിരെ ബഹ്റൈൻ ആഭ്യന്തര മന്ത്രലയം നിരവധി മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഇപ്പോഴും പണം നഷ്ട്ടപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് .
നിങ്ങളുടെ ബാങ്ക് വിവരങ്ങളോ സി പി ആർ വിവരങ്ങളോ ആർക്കും കൈമാറാതിരിക്കുക . ഇത്തരം സന്ദേശങ്ങൾ വന്നാൽ നിജസ്ഥിതി അറിയുവാൻ ബാങ്കിൽ വിളിച്ചു അന്വേഷിക്കുക . ചതിക്കുഴികളിൽ പെടാതെ സ്വയം ജാഗ്രത പുലർത്തുക .
Comments