കുവൈറ്റ് സിറ്റി – നാല് പതിറ്റാണ്ടിലധികമുള്ള പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റ സ്ഥാപക നേതക്കളിൽ ഒരാളായ ടി. എം. മോഹനന് പൽപക് യാത്രയയപ്പ് നൽകി. നിലവിൽ പൽപക് സാൽമിയ ഏരിയാ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്ന അദ്ധേഹം പൽപകിന്റെ സ്ഥാപക ജനറൽ സെക്രട്ടറി, രക്ഷാധികാരി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പൽപക് പ്രസിഡന്റ് പ്രേംരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിജു മാത്യു സ്വാഗതവും ട്രഷറർ ശ്രീഹരി നന്ദിയും പറഞ്ഞു. പൽപകിന്റെ ഉപഹാരം അദ്ദേഹത്തെ സന്ദർശിച്ച് ഭാരവാഹികൾ കൈന്മാറി. മറുപടി പ്രസംഗത്തിൽ ടി.എം. മോഹൻ തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുകയും പൽപകിന്റെ തുടർപ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു.
Comments