കണ്ണൂർ ; പഠന കാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ കഥ പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കെ സുധാകരൻ ബ്രണ്ണൻ കോളേജിലെ തന്റെ പഴയ ഓർമ്മകൾ പങ്ക് വച്ചത്
എസ്എഫ്ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി വിജയൻ ബ്രണ്ണൻ കോളേജിലെത്തിയത്. രണ്ടാം വർഷ വിദ്യാർത്ഥികൾ ആ സമയം ക്ലാസുകളിലായിരുന്നു . എകെ ബാലന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംഘടിച്ചു വന്നു. ബാലൻ ഉൾപ്പെടെ എല്ലാവരേയും കെ എസ് യുക്കാർ തല്ലിയോടിച്ചു. അതിനു പിന്നാലെയാണ് എസ് എഫ് ഐക്കാരെ സഹായിക്കാൻ പിണറായി വിജയൻ എത്തിയത് .
രണ്ടാം നിലയിലേക്ക് വന്ന പിണറായി നീയേതാടാ ധാരാസിങ്ങോ എന്ന് തന്നോട് ചോദിച്ചു. അന്ന് താൻ കളരി പഠിക്കുന്നുണ്ടായിരുന്നു . ഒറ്റ ചവിട്ടായിരുന്നു പിണറായിക്കിട്ട് . പിന്നാലെ കെ എസ് യു പ്രവർത്തകർ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി. ഒടുവിൽ പോലീസ് എത്തി പിണറായി വിജയനെ പൊക്കി എടുത്തുകൊണ്ടു പോകുകയായിരുന്നു .’ ഇങ്ങനെ പോകുന്നു കെ സുധാകരന്റെ വിവരണം.
അരയിൽ കത്തിയുമായി എപ്പോഴും നടന്ന ഒരു വിദ്യാർത്ഥിയുണ്ടായിരുന്നു അന്ന് ഫ്രാൻസിസ് . ഒരിക്കൽ ഈ ഫ്രാൻസിസ് എസ് എഫ് ഐക്കാരെ തല്ലി . അതിനു പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം നടന്നു. പിണറായി ഫ്രാൻസിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞതും ഊരിപ്പിടിച്ച കത്തിയുമായി ഫ്രാൻസിസ് സ്റ്റേജിലേക്ക് കയറി. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി അന്ന് രക്ഷപെട്ടതെന്നും സുധാകരൻ പറയുന്നു.
Comments