കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി വനിതാ പ്രവർത്തകരെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന പോസ്റ്റ്റുകൾ പതിപ്പിച്ച് തൃണമൂൽ പ്രവർത്തകർ. ബദ്ക്കല, ഖരാഗ്പൂർ എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ബിജെപി പോലീസിൽ പരാതി നൽകി.
തൃണമൂൽ പ്രവർത്തകർ സ്ഥാപിച്ച പോസ്റ്ററുകൾ ഉൾപ്പെടെ നൽകിയാണ് ബിജെപി പോലീസിൽ പരാതി നൽകിയത്. പോസ്റ്ററുകൾ പതിപ്പിച്ചതിന് പുറമേ ഖരാഗ്പൂരിലെ ബിജെപി പ്രവർത്തകയെയും ഭർത്താവിനെയും തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ഉണ്ട്. പ്രദേശത്തെ സജീവ വനിതാ പ്രവർത്തകയായ കക്കോലി ഘോഷ്, ഭർത്താവ് അശ്വിനി ഘോഷ് എന്നിവർക്കെതിരെയാണ് ഭീഷണിയുണ്ടായത്. പീഡിപ്പിക്കുമെന്ന ഭീഷണി മുഴക്കി തൃണമൂൽ പ്രവർത്തകർ സ്ഥാപിച്ച പോസ്റ്ററുകളിൽ കക്കോലി ഘോഷിന്റെ പേരും എടുത്തു പറയുന്നുണ്ട്.
ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബിജെപി പറഞ്ഞു. സംഭവത്തിൽ നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
Comments