മലപ്പുറം : ആൾക്കൂട്ടം വർധിച്ചെന്ന് കാട്ടി സ്ക്കൂളിലെ പുസ്തക ഭക്ഷ്യകിറ്റ് വിതരണം നിർത്തിവെപ്പിച്ച് പോലീസ്. അബ്ദുറഹ്മാൻ നഗർ ഹയർ സെക്കൻഡറി സ്കൂളിലാണ് പോലീസ് ഇടപെട്ട് പുസ്തക വിതരണം നിർത്തിച്ചത് .
ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ ഏതാനും രക്ഷിതാക്കളെ പോലീസ് അനുമതിയോടെ വിളിച്ചു വരുത്തിയാണ് ഭക്ഷ്യകിറ്റും പുസ്തകങ്ങളും വിതരണം ചെയ്തിരുന്നത്.
വിതരണം നടക്കുന്നതിനിടെ തിരൂരങ്ങാടി എസ് ഐ യുടെ നേതൃത്വത്തിൽ പോലീസെത്തി ആളുകൾ കൂട്ടം കൂടുന്നുവെന്നാരോപിച്ചു വിതരണം നിർത്തി വയ്പ്പിക്കുകയായിരുന്നു .
എന്നാൽ ബെവ്കോ ഔട്ട് ലറ്റിൽ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട തിരക്ക് കണ്ടില്ലെന്നു നടിച്ച് അവിടെ നിയന്ത്രണം ഏർപ്പെടുത്താൻ പോലീസ് എത്തുകയും ചെയ്തു . നൂറുകണക്കിനാളുകൾ ഒരേസമയം തിക്കിത്തിരക്കിയ മദ്യകച്ചവടത്തിനാണ് ഇതേ തിരൂരങ്ങാടി പോലീസ് നിയന്ത്രണം ഏർപ്പെടുത്താൻ എത്തിയത്.
Comments