തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. താണിശ്ശേരി സ്വദേശി ശരത്ത് ആണ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം.
മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. രാത്രി ശരത്തും കൂട്ടുകാരും കക്കാത്തുരുത്തിയിൽ സംഘം ചേർന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ വാക്കു തർക്കമുണ്ടായി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ ശരത്തിനെ കുത്തുകയായിരുന്നു.
പരിക്കേറ്റ ശരത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments