അനധികൃതമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ആഡംബര കാറുകൾ ഇടിച്ചു പൊളിച്ച് ഫിലിപ്പീൻസ് കസ്റ്റംസ് . മക്ലാരൻ 620 ആർ, പോർഷെ 911, ബെൻറ്ലെ ഫ്ലൈയിംഗ് സ്പർ ഉൾപ്പെടെയുള്ള 21 വാഹനങ്ങളാണ് നശിപ്പിച്ചത് . 10 കോടിയിലേറെയാണ് ഇവയുടെ വില കണക്കാക്കുന്നത് . കള്ളക്കടത്ത് വാഹനങ്ങൾ നശിപ്പിക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ റോ ഡ്യുർട്ടെ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇതിന്റെ ദൃശ്യങ്ങളിൽ വളരെ കൗതുകത്തോടെയും, വിഷമത്തോടെയുമാണ് പലരും പ്രതികരിക്കുന്നത് . ഈ വർഷം ഫെബ്രുവരി 9 ന് ഫിലിപ്പീൻസ് കസ്റ്റംസ് ഇത്തരത്തിൽ 17 ആഡംബര കാറുകൾ നശിപ്പിച്ചിരുന്നു . 2018 മുതൽ 2020 വരെയുള്ള കാലയളവിൽ പിടിച്ചെടുത്ത വാഹനങ്ങളാണ് അന്ന് തകർത്തത് .
മെഴ്സിഡസ് എസ്എൽകെ, ലോട്ടസ് എലിസ്, പരിഷ്കരിച്ച ഹ്യുണ്ടായ് ജെനസിസ് കൂപ്പെ, ടൊയോട്ട സോളാര, 14 മിത്സുബിഷി എസ്.യു.വികൾ എന്നിവ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതേ സമയം വാഹനങ്ങൾ തകർക്കുന്നതിനു പകരം ലേലം ചെയ്ത് പണം രാജ്യത്തിനു മുതൽകൂട്ടാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Comments