ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ഒരൊറ്റ സാധനത്തിനു പോലും ഓര്‍ഡര്‍ നല്‍കാതെ നൂറുകണക്കിന് സാധനങ്ങള്‍ വീട്ടുമുറ്റത്ത് കുന്നു കൂടിയാലോ….. ന്യൂയോര്‍ക്കിലാണ് സംഭവം . ജില്യന് കന്നാന്‍ എന്ന യുവതിയുടെ വീടിന്റെ മുന്‍ഭാഗത്താണ് ഒരു ഓര്‍ഡര്‍ പോലും നല്‍കാതെ ആമസോണില്‍ നിന്ന് നൂറുകണക്കിന് പാക്കറ്റുകള്‍ ലഭിച്ചത്.
ഒരു ദിവസം തന്നെ ആവശ്യമില്ലാത്ത ആയിരക്കണക്കിന് വസ്തുക്കളാണ് ഇവര്ക്കെത്തുന്നത്. ജൂണ്‍ അഞ്ചിനാണ് യുവതിക്ക് ആമസോണില്‍ നിന്ന് ഡെലിവറി ലഭിക്കാന്‍ തുടങ്ങിയത്. വ്യാപാര പങ്കാളി ഓര്‍ഡര്‍ ചെയ്തതാകാമെന്നാണ് ഇവര്‍ ആദ്യം കരുതിയത്.
പിന്നീട് വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കാണാനാകാത്ത വിധം ആമസോണ്‍ ഡെലിവറി കൊണ്ട് നിറഞ്ഞു. തട്ടിപ്പോ ആരെങ്കിലും വെയര്‍ഹൗസ് ഒഴിവാക്കുന്നതോ ആയിരിക്കും ഇതെന്നാണ് ഇപ്പോള്‍ യുവതി കരുതുന്നത്. എന്നാല്‍ സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ ആമസോണിനെ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഫേസ്ബുക്കിലൂടെയും ജില്യന് കന്നാന്‍ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്.
Comments