പിത്തോറാഗഡ്: ഹിമാലയൻ മലനിരകളിൽ ഭൂചനമുണ്ടായതായി റിപ്പോർട്ട്. ഉത്തരാഖ ണ്ഡിലെ പിത്തോറാഗഡ് മേഖലയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർസ്കെയിലിൽ 3.7 രേഖപ്പെടുത്തിയ ചലനമാണ് രേഖപ്പെടുത്തിയത്.
ഇന്നുച്ചയ്ക്ക് 12.18നാണ് ഭൂചലനം ഉണ്ടായതെന്ന് ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു. പിത്തോറാഗഡ് മേഖലയിലെ വടക്കൻ ഭാഗത്ത് 55 കിലോമീറ്റർമാറി പത്തുകിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ സ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ സിസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനകം 20 നടുത്ത് ഭൂചലനങ്ങളാണ് ഹിമാലയൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടത്. ആൾനാശം ഉണ്ടായ ഭൂചലനങ്ങളല്ലെങ്കിലും ഭൂവൽക്കത്തിലെ ചലങ്ങൾ നിസ്സാരമായി കാണരുതെന്നാണ് സിസ്മോളജി വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
Comments