ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത് രാജിവെച്ചു. ഗവർണർ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് കൈമാറി. നാല് മാസങ്ങൾക്ക് മുൻപാണ് തിരാത് സിംഗ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് രാജിയെന്നാണ് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡൽഹിയിൽ ഉണ്ടായിരുന്ന അദ്ദേഹം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ തന്നെ അദ്ദേഹത്തിന്റെ രാജിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ രാത്രിയോടെ ഗവർണർക്ക് തിരാത് സിംഗ് റാവത്ത് രാജിക്കത്ത് കൈമാറുകയായിരുന്നു. ശനിയാഴ്ച എംഎൽഎമാർ ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.
കഴിഞ്ഞ മാർച്ചിലാണ് തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവതിനെ നീക്കിയായിരുന്നു തിരാത് സിംഗിനെ മുഖ്യമന്ത്രിയാക്കിയത്.
Comments