കണ്ണൂർ: കണ്ണൂർ പെരളശ്ശേരി കീഴറയിൽ ബിജെപി പ്രവർത്തകന്റെ ഇരുചക്ര വാഹനം സി.പി.എം പ്രവർത്തകർ കത്തിച്ചു. നടുവിൽ വളപ്പിൽ കിരണിന്റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇരുചക്ര വാഹനമാണ് കത്തിച്ചത്. വണ്ടി തള്ളിക്കൊണ്ട് പോയി റോഡിൽ വെച്ചാണ് തീ വെച്ചത്.
സംഭവത്തിൽ എടക്കാട് പോലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി എടുക്കണമെന്ന് സംഭവ സ്ഥലം സന്ദർശിച്ച ബി.ജെ.പി.നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം പി.ആർ. രാജൻ, മണ്ഡലം പ്രസിഡന്റ് കെ.പി. ഹരീഷ് ബാബു, ബി.ജെ.പി. പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ദിനേശ് ബാബു എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
Comments