തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനെതിരെ വിജിലൻസ് അന്വേഷണം. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുക. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.
കരുണാകരൻ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ബാബു പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ സത്യാമാണോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതിയിലെ ആരോപണങ്ങൾ വാസ്തവമാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് വിജിലൻസ് നീങ്ങും.
കഴിഞ്ഞ മാസമാണ് പ്രശാന്ത് ബാബു സുധാകരനെതിരെ പരാതി നൽകിയത്. കെപിസിപി അദ്ധ്യക്ഷന്റെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
Comments