തിരുവനന്തപുരം : പന്ത്രണ്ട് വയസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിലാണ് സംഭവം. മനോജ്-നിജി ദമ്പതികളുടെ മകൻ ആദിത്യനാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് ആത്മഹത്യയിലെത്തിച്ചത് എന്ന് പോലീസ് പറയുന്നു.
കളിക്കുന്നതിനിടെ വഴക്കിട്ട ആദിത്യൻ മുറിയ്ക്കുള്ളിൽ കയറി വാതിൽ അടച്ചു. എത്ര വിളിച്ചിട്ടും മുറി തുറക്കാതിരുന്നതോടെ കൂട്ടുകാർ സമീപത്തെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അവരെത്തി വാതിൽ തുറന്നപ്പോഴാണ് കുട്ടിയെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂട്ടുകാരുമായി വഴക്കിട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് ദുരൂഹതകളുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
Comments