തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികളേയും വിവിധ ഭാഷാ തൊഴിലാളികളേയും ബസ് ജീവനക്കാരേയും വാക്സിനേഷനിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
18 വയസ് മുതൽ 23 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വാക്സിന് മുൻഗനണ നൽകാൻ ഉത്തരവിൽ നിർദ്ദേശിക്കുന്നു. വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഈ മുൻഗണന ലഭിക്കും.
സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും ജീവനക്കാർക്കും മുൻഗണന നൽകുമെന്നും സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു.
Comments