കുവൈറ്റ് സിറ്റി: സുപ്രീം കോടതി വിധി യുടെ അടിസ്ഥാനത്തിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി. പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു.
കോവിഡ്- 19 മഹാമാരി മൂലം വിദേശ രാജ്യങ്ങളിൽ വച്ച് ആയിര ക്കണക്കിന് പേർക്ക് ജീവഹാനിയും സംഭവിച്ച വിഭാഗമാണ് ഇന്ത്യൻ പ്രവാസി സമൂഹം. വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ വരുമാനം നിലച്ചതു മൂലം അവരുടെ കുടുംബാംഗങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകു ന്നതിനാൽ, സുപ്രീം കോടതിവിധിയും കൂടി പരിഗണിച്ച് ദേശീയ ദുരന്ത നിവാരണ അതോരിറ്റി സഹായം നൽകുവാൻ തയ്യാറാക്കുന്നവരുടെ പട്ടികയിൽ കോവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ഉൾപ്പെടുത്തുക, പ്രിയപ്പെട്ടവരെയും അടുത്ത ആളുകളെയും നഷ്ടപ്പെട്ടവരും അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടു ന്നവരുമായ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ദുരവസ്ഥ പരിഗണിച്ച് പ്രവാസി സമൂഹത്തിന് ഒരു പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, കോവിഡ് മഹാമാരി മൂലം ഇന്ത്യൻ പ്രവാസികൾക്ക് സംഭവിച്ച മരണ മുൾപ്പെടെയുള്ള കണക്കുകൾ ശേഖരിച്ച് തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
Comments